bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 389 പേർക്ക് കൂടി കോവിഡ് മുക്തി, 390 പുതിയ കേസുകൾ

received_598492877529252

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 389 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 36920 ആയി ഉയർന്നു. അതേസമയം ജൂലൈ 29 ന് 24 മണിക്കൂറിനിടെ 9332 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 390 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 224 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.

നിലവില്‍ 3247 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 41 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട രണ്ട് പ്രവാസികളും ഒരു സ്വദേശി പൗരനുമടക്കം 144 പേർക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 817608 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ബലി പെരുന്നാൾ ആഘോഷ ദിനങ്ങളും പ്രാർഥനകളും ജനങ്ങൾ വീടുകളിൽ തന്നെ കഴിച്ച് കൂട്ടാനും സമ്പർക്കങ്ങൾക്ക് ഇടവരുത്താതിരിക്കാനും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!