മനാമ: ബഹ്‌റൈനില്‍ പള്ളികള്‍ ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കില്ല. സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫഴേസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായാല്‍ മാത്രമാവും പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാവുകയുള്ളു. അതുവരെ വീടുകളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ തുടരുകയെന്നാണ് കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്.
കൊറോണ വ്യാപനം പിടിച്ചുനിര്‍ത്താന്‍ ജനങ്ങള്‍ അതീവ ജാഗ്രതയോടെയും കരുതലോടെയും നീങ്ങണം. കുടുംബങ്ങളുടെ സുരക്ഷിതത്വമാണ് ഇപ്പോള്‍ പ്രധാന്യം നല്‍കേണ്ടത്. യാതൊരു കാരണവശാലും കൂടിച്ചേര്‍ന്നുള്ള ആഘോഷങ്ങള്‍ നടത്തരുത്. ചെറിയ പെരുന്നാള്‍ ദിനത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ കൂടിച്ചേരലുകള്‍ വൈറസ് വ്യാപനത്തിന് കാരണമായേന്നും കൗണ്‍സില്‍ വ്യക്തമാക്കി.