മനാമ: ബലിപെരുന്നാള്‍ ദിനത്തില്‍ അതീവ ജാഗ്രത വേണമെന്ന് ഹെല്‍ത്ത് മിനിസ്ട്രി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മറിയം അല്‍ ഹാജിരി. പെരുന്നാള്‍ ദിനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത കൈവിടരുത്. യാതൊരു കാരണവശാലും ആളുകള്‍ കൂടിച്ചേര്‍ന്നുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ലെന്നും ഡോ. മറിയം ഓര്‍മ്മപ്പെടുത്തി. നേരത്തെ സമാന നിര്‍ദേശവുമായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രിയും രംഗത്ത് വന്നിരുന്നു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ടാസ്‌ക് ഫോഴ്‌സ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കണം. കുടുംബസംഗമങ്ങളോ അത്തരത്തിലുള്ള യാതൊരു കൂടിച്ചേരലുകളോ പാടില്ല. ഈദ് ദിനത്തിലെ ജാഗ്രത രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയില്‍ നിര്‍ണായകമാണെന്നും ഡോ. മറിയം കൂട്ടിച്ചേര്‍ത്തു.