bahrainvartha-official-logo
Search
Close this search box.

ക്വാറന്റീന്‍ സെന്ററില്‍ പരിശോധന നടത്തി ബഹ്റൈന്‍ ആരോഗ്യ മന്ത്രി

health minister visit

മനാമ: ക്വാറന്റീന്‍ സെന്ററില്‍ പരിശോധന നടത്തി ആരോഗ്യമന്ത്രി ഫഈഖ ബിന്‍ത് സെയ്ദ് അല്‍ സലാഹ്. ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഐസൊലേഷന്‍ സെന്ററുകളിലാണ് പരിശോധന നടത്തിയത്. കോവിഡ് പ്രതിരോധത്തിനായി മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്വാറന്റൈന്‍ സെന്ററിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കും മന്ത്രി ആശംസകള്‍ അറിയിച്ചു. കോവിഡ്-19 എന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ കിംഗ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണക്കും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയക്കും മന്ത്രി നന്ദി രേഖപ്പെടുത്തി.

കോവിഡ് വ്യാപനത്തെ പ്രധിരോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ദിനരാത്രം പരിശ്രമിച്ച എല്ലാവര്‍ക്കും അല്‍ സലാഹ് അഭിനന്ദനം അറിയിച്ചു. ക്വാറന്റീന്‍ സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നല്‍കിയ പിന്തുണയ്ക്കും സഹായങ്ങള്‍ക്കും നന്ദി പറഞ്ഞു. കോവിഡിനെ നേരിടുന്നതിനും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപെടുത്താനും ഇത് സഹായകമായി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനം തടയുന്നതിന് രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും വിജയം ഉറപ്പാക്കാന്‍ പ്രയത്നം തുടരണം എന്ന് മന്ത്രി ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!