bahrainvartha-official-logo

ബഹ്‌റൈന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ബ്രിട്ടീഷ് വൈറസ് വിദഗദ്ധര്‍

virus experts

മനാമ: ബഹ്‌റൈന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ബ്രിട്ടീഷ് വൈറസ് വിദഗദ്ധര്‍. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് യു.കെ സയന്‍സ് ആന്റ് ഇന്നവേഷന്‍ നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച വെബിനാറിലാണ് വൈറസ് ഗവേഷണകര്‍ അഭിനന്ദനം രേഖപ്പെടുത്തിയത്. നേരത്തെ ലോകാരോഗ്യ സംഘടനയും ബഹ്‌റൈന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

വ്യാപകമായ കോവിഡ് പരിശോധന, വലിയ അളവിലുള്ള രോഗമുക്തി നിരക്കും ബഹ്‌റൈന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. ഇതുവരെ 36920 പേരാണ് രാജ്യത്ത് കോവിഡ് മുക്തി നേടിയത്. ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണിത്. 145 പേര്‍ മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ വലിയൊരു ശതമാനം പേരും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയവരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!