bahrainvartha-official-logo
Search
Close this search box.

ബഹ്റൈന്‍ കോവിഡ് പ്രതിരോധം; 30 സന്നദ്ധപ്രവര്‍ത്തകര്‍ ഐജിഎ ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും

iga

മനാമ: കോവിഡ്-19 ന്റെ പ്രതിരോധത്തിനായി 30 സന്നദ്ധപ്രവര്‍ത്തകര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഈ-ഗവണ്‍മന്റ് അതോറിറ്റി (ഐജിഎ)യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ‘ബി അവെയര്‍’ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായിട്ടാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ആപ്പിന് ലോജിസ്റ്റിക്ക് പിന്തുണ നല്‍കുന്നതിന് പ്രവര്‍ത്തകര്‍ മൂന്ന് സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുക.

ആദ്യത്തെ ടീം ബഹ്റൈന്‍ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. രണ്ടാമത്തെ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ബഹ്റൈന്‍ ഇന്റര്‍നാഷ്ണല്‍ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ്. ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ഫെല്‍ത്ത് സെന്ററിന്റെ 444 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് മൂന്നാമത്തെ ടീം നടത്തുക.

കോവിഡ് പ്രതിരോധത്തിനായി സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കുന്നതില്‍ ബഹ്റൈനിലെ പൊതു, സ്വകാര്യ മേഖലകളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഐജിഎ വ്യക്തമാക്കി. കൂടാതെ കോവിഡ് വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച എല്ലാവരോടും ഐജിഎ അഭിനന്ദനം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!