മുഹറഖ്: മുഹറഖിൽ മിനിബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരണപ്പെട്ടു. രണ്ട് ഏഷ്യന്‍ വംശജരാണ് മരണപ്പെട്ടത്. മിനി ബസ്സിലുണ്ടായിരുന്ന മറ്റു 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
15 തൊഴിലാളികളുമായി യാത്ര ചെയ്യുകയായിരുന്ന മിനി ബസാണ് ഇന്നലെ രാവിലെയോടെ അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മിനി ബസ് പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.