മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 455 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 38666 ആയി ഉയർന്നു. അതേസമയം ആഗസ്ത് 2 ന് 24 മണിക്കൂറിനിടെ 7425 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 346 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 145 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.
ഇതോടെ നിലവില്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2723 ആയി കുറഞ്ഞിട്ടുണ്ട്. ചികിത്സയിലുള്ളവരിൽ 47 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളിലായി മരണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസ വാർത്തയായി. 147 പേർക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 842992 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി അയവ് വരുത്തുന്നുണ്ടെങ്കിലും ജനങ്ങൾ കൂടിച്ചേരലുകൾ ഒഴിവാക്കി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിരന്തരം ഓർമ്മപ്പെടുത്തുണ്ട്.