മുംബൈ: ബോളിവുഡ് താരം അമിതാബ് ബച്ചന് കോവിഡ് മുക്തനായി. രോഗം ഭേദമായതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടതായും ഇനി വീട്ടില്‍ വിശ്രമിക്കുമെന്നും മകന് അഭിഷേക് ബച്ചന് ട്വീറ്റ് ചെയ്തു. നിലവില്‍ അഭിഷേക് കോവിഡ് ചികിത്സയിലാണ്. നേരത്തെ ബച്ചന്റെ ചെറുമകള്‍ ആരാധ്യയും മരുകള്‍ ഐശ്വര്യ റായിയും കോവിഡ് മുക്തരായിരുന്നു. 23 ദിവസമായി മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 77കാരനായ ബച്ചന്.
🙏🏽 my father, thankfully, has tested negative on his latest Covid-19 test and has been discharged from the hospital. He will now be at home and rest. Thank you all for all your prayers and wishes for him. 🙏🏽
— Abhishek Bachchan (@juniorbachchan) August 2, 2020
‘അച്ഛന് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി. അദ്ദേഹം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ വീട്ടില്‍ വിശ്രമിക്കും. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി’-അഭിഷേക് ട്വീറ്റ് ചെയ്തു.
I, Unfortunately due to some comorbidities remain Covid-19 positive and remain in hospital. Again, thank you all for your continued wishes and prayers for my family. Very humbled and indebted. 🙏🏽
I’ll beat this and come back healthier! Promise. 💪🏽— Abhishek Bachchan (@juniorbachchan) August 2, 2020