കെ.എം.സി.സി ബഹ്‌റൈന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ഓഗസ്റ്റ് നാലിന്

Screenshot_20200803_052116

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 11 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാലിന് നടക്കും. രാത്രി 7.30ന് (ഇന്ത്യന്‍ സമയം 10.00) സൂം വഴി നടക്കുന്ന ഓണ്‍ലൈന്‍ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷനാകുന്ന സംഗമത്തില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ സി.പി സെയ്തലവി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും ഒ.കെ ഖാസിം നന്ദിയും പറയും.

കേരള മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ നേതാവും ദീര്‍ഘകാലം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിനാണ് മരണപ്പെട്ടത്. 39ാം വയസില്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ അദ്ദേഹം മരണം വരെ തല്‍സ്ഥാനം തുടര്‍ന്നു. കേരളത്തിന്റെ മതേതര ഐക്യത്തിന് മുന്നില്‍നിന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയായിരുന്നു. കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയില്‍ മത-സാംസ്‌കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ സമൂഹത്തിനും സമുദായത്തിനുമായി സമര്‍പ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ സംഗമത്തിലേക്ക് ഏവരും പങ്കുചേരണമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മദിനത്തോടനുബന്ധിച്ച് രക്തദാന ക്യാംപും കെ.എം.സി.സി ബഹ്‌റൈനിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!