മനാമ: ബഹ്റൈനിൽ പ്രവർത്തിക്കുന്ന പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ്, ഇആർപി/പിഒഎസ് സെയിൽ എക്‌സിക്യൂട്ടീവ് തസ്‌കയിൽ ഒഴിവുകൾ. മാസം 300 ദിനാർ മുതൽ 350 ദിനാർ വരെയാണ് ശമ്പളം.
പോയിൻ്റ് ഓഫ് സെയിൽ (പി ഓ എസ്), ഇആർപി സോഫ്റ്റ്‌വെയറുകൾ വിൽപ്പന നടത്തിയിട്ടുള്ള മുൻപരിചയം, സോഫ്റ്റ് വെയർ വിപണന രംഗത്തെ മികച്ച പാഠവം എന്നിവയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. സോഫ്റ്റ് വെയർ മാർക്കറ്റിംഗിൽ 2 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം നിർബന്ധമാണ്. നിലവിൽ നാല് ഒഴിവുകളാണുള്ളത്.
ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിപണിക്കാവശ്യമായ ഭാഷകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനറിയണം. ഫുൾടൈം, സ്ഥിര നിയമനമായിരിക്കും ഉണ്ടായിരിക്കുക. ജോലി ആവശ്യാർത്ഥം യാത്ര ചെയ്യാൻ തയ്യാറായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 33602225 എന്ന വാട്‌സാപ്പ് നമ്പറിലോ drishya@machinser.com എന്ന മെയിൽ ഐ ഡിയിലോ ബന്ധപ്പെടാവുന്നതാണ്. (വാട്സ്ആപ്പിൽ രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ മാത്രമായിരിക്കും അപേക്ഷകൾ സ്വീകരിക്കുക)