മുങ്ങിക്കൊണ്ടിരിക്കുകയായിരുന്ന ബോട്ടിൽ അകപ്പെട്ട ആറ് പേരെ ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് രക്ഷിച്ചു

bahrain-coast-guard

മനാമ: മുങ്ങിക്കൊണ്ടിരിക്കുകയായിരുന്ന ബോട്ടിൽ അകപ്പെട്ട ആറ് പേരെ ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഹിദ്ദിലെ ഡ്രൈ ഡോക്കിൽ വെച്ചാണ് സംഭവം നടന്നത്. ബോട്ടിന് ചോർച്ച സംഭവിച്ചതാണ് അപകട കാരണം. തുടർന്ന് ബോട്ടിലുണ്ടായിരുന്നവർ കോസ്റ്റ്ഗാർഡിനെ അപകടവിവരം അറിയിക്കുകയായിരുന്നു. കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തെത്തി ആളുകളെ രക്ഷിക്കുകയും ബോട്ട് സുരക്ഷിതമായി കരയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

അപകടം നടന്നതിനെ തുടർന്ന് കോസ്റ്റ്ഗാർഡ് കമാൻഡർ മത്സ്യ തൊഴിലാളികൾക്കും, കടൽ യാത്രക്കാർക്കും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. ബോട്ടുകളിലും മത്സ്യബന്ധന കപ്പലുകളിലും യാത്ര ചെയ്യുമ്പോൾ ഉറപ്പാക്കേണ്ട സുരക്ഷ ക്രമീകരണങ്ങളിൽ യാതൊരു വീട്ടുവീഴ്ച്ചയും പാട്ടില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. അപകട സമയത്ത് സഹായങ്ങൾക്കായി 17700000 എന്ന നമ്പറിലോ 994 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!