bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 328 പേർക്ക് കൂടി കോവിഡ് മുക്തി, 297 പുതിയ കേസുകൾ; രോഗമുക്തി നിരക്ക് 93.36% ആയി ഉയർന്നു 

received_349203629429465

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 328 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 39335 ആയി ഉയർന്നു. 93.36% മാണ് നിലവിൽ ബഹ്റൈനിലെ രോഗമുക്തി നിരക്ക്. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം ആഗസ്ത് 4 ന് 24 മണിക്കൂറിനിടെ 7601 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 297 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 132 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.

 

നിലവില്‍ 2646 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 43 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട 48 കാരനായ പ്രവാസിയടക്കം 151 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 858249 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!