കൊച്ചി: കേരളത്തില്‍ സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വില. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ദ്ധിച്ചു. ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന നിരക്ക്. സ്വര്‍ണവില രാജ്യാന്തര വിപണിയില്‍ ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം. കേരളത്തില്‍ സ്വര്‍ണ്ണ വില കുതിച്ചുയര്‍ന്നെങ്കിലും ആഭരണ ശാലകളില്‍ തിരക്കില്ല. പകരം ഓണ്‍ലൈന്‍ വിപണിയിലാണ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയും. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.
ലോകത്ത് കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടയിലും ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമായി മാറിയതാണ് വില വര്‍ധിക്കാന്‍ കാരണം. ഡോളറിന്റെ വിലയിടിവും അമേരിക്ക ചൈന വ്യാപാര യുദ്ധവും സ്വര്‍ണത്തിലേക്ക് നിക്ഷപ താത്പര്യം മാറുന്നതിന് കാരണമായിട്ടുണ്ട്.