ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്ര ബജറ്റ് ജനപ്രിയവും സമീകൃതവും ആണെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി അഭിപ്രായപ്പെട്ടു . നികുതി അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളും ബാങ്കിങ് മേഖലയിലെ പരിഷ്കാര നിർദേശങ്ങളും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യത ഉറപ്പുവരുത്തുമെന്ന് യൂസുഫലി വ്യക്തമാക്കി .trillion ഡോളർ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനം വിദേശ നിക്ഷേപം സംബന്ധിച്ച് ഗെയിം ചേഞ്ചെർ ആയി മാറും .നികുതി പരിധി ഇളവ് വർധിപ്പിച്ച സാഹചര്യത്തിൽ ആളുകളുടെ ചിലവഴിക്കൽ ശീലം വർധിക്കുമെന്നും അത് റീറ്റെയ്ൽ മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .കൃഷി , കർഷക ക്ഷേമം , അടിസ്ഥാന സൗകര്യ വികസനം , ബാങ്കിങ് എന്നീ മേഖലകൾക്ക് ബഡ്ജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത് ദൂരവ്യാപകമായ പോസിറ്റീവ് ഫലം നല്കുമെന്നു യൂസുഫലി പ്രത്യാശ പ്രകടിപ്പിച്ചു .