കേരളത്തില്‍ ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍; 1234 പേര്‍ സുഖം പ്രാപിച്ചു

covid new

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1195 പുതിയ കോവിഡ് രോഗികള്‍. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 79 പേരുടെ ഉറവിടം വ്യക്തമല്ല. ഉറവിടം വ്യക്തമല്ലാത്ത കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് വലിയ ആശങ്ക വിതയ്ക്കുകയാണ്.

തിരുവനന്തപുരം – 274, മലപ്പുറം – 167, കാസർകോട് – 128, എറണാകുളം – 120, ആലപ്പുഴ – 108, തൃശ്ശൂർ – 86, കണ്ണൂർ – 61, കോട്ടയം – 51, കോഴിക്കോട് – 39, പാലക്കാട് – 41, ഇടുക്കി – 39, ‌പത്തനംതിട്ട – 37, കൊല്ലം – 30, വയനാട് – 14 എന്നിങ്ങനെയാണ് കോവിഡ് പോസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് ഏഴ് പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ (66), കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടി (70), കൊല്ലം വെളിനല്ലൂർ സ്വദേശി അബ്ദുൾ സലാം (58), കണ്ണൂർ ഇരിക്കൂർ സ്വദേശി യശോദ (59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി (76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി (86) എന്നിവരാണ് മരണപ്പെട്ടത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെയെത്തിയ 66 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 125 പേര്‍ക്കും രോഗം ഇന്ന് വൈറസ് ബാധയുണ്ടായി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം ഇന്ന് 1234 പേർ‌ രോ​ഗമുക്തരായി.

തിരുവനന്തപുരം – 528, കൊല്ലം – 49, പത്തനംതിട്ട – 46, ആലപ്പുഴ – 60, കോട്ടയം – 47, ഇടുക്കി – 58, എറണാകുളം – 35, തൃശ്ശൂർ – 51, പാലക്കാട് – 13, മലപ്പുറം – 77, കോഴിക്കോട് – 72, വയനാട് – 40, കണ്ണൂർ – 53, കാസർകോട് – 105 എന്നിങ്ങനെയാണ് കോവിഡ് നെ​ഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിൽ 25,096 സാമ്പിളുകൾ പരിശോധിച്ചു. 1,47,074 പേർ നിരീക്ഷണത്തിലുണ്ട്. 11,167 പേർ ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയിലാക്കിയത്. ഇത് വരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി 1,30,614 സാമ്പിളുകൾ ശേഖരിച്ചു. 1950 സാമ്പിളുകളുടെ ഫലം ഇതിൽ വരാനുണ്ട്. സംസ്ഥാനത്ത് നിലവിൽ 515 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!