കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചെരുപ്പുകള്‍ക്കുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 117 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ തലശേരി സ്വദേശി അബ്ദുല്‍ അസീസില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തിരിക്കുന്നത്. ഏതാണ്ട് 5.8 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നാലെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അനധികൃതമായി 40 ആപ്പിള്‍ മൊബൈല്‍ ഫോണുകളും കരിപ്പൂരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ദുബായില്‍ നിന്നെത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശിയുടെ ബാഗേജില്‍ നിന്നാണ് ഫോണുകള്‍ കണ്ടെടുത്തത്.