മനാമ: മുഹറഖിലെ നാഷണലാറ്റി, പാസ്‌പോര്‍ട്‌സ്, ആന്റ് റെസിഡന്‍സി അഫഴേയ്‌സ് (എന്‍പിആര്‍എ) ഓഫീസിന്റെ പ്രവര്‍ത്തനം ഞായറാഴ്ച്ച പുനരാരംഭിക്കും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക. റെസിഡന്‍സ് സ്റ്റിക്കര്‍ സേവനം മാത്രമായിരിക്കും ഓഫീസില്‍ നിന്ന് ലഭിക്കുക.
കോവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ എല്ലാവരും മാസ്‌ക് ധരിച്ച് മാത്രമെ ഓഫീസിലെത്താവു. ആപ്പ് (Skiplino app)വഴി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത് വേണം ഓഫീസിലെത്താന്‍. കൂടാതെ സാമൂഹിക അകലം പാലിച്ചുവേണം ഓഫീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍.