മനാമ: 13കാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ അവസാന അപ്പീലും തള്ളി ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതി. ശിക്ഷ ഇളവിന് പ്രതി അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഇതോടെ പ്രതി ജീവപര്യന്തം ശിക്ഷ പൂര്‍ണമായും അനുഭവിക്കേണ്ടി വരും. 23 വയസ് മാത്രമാണ് പ്രതിയുടെ പ്രായം. എന്നാല്‍ പ്രായത്തിന്റെ ആനുകൂല്യം കോടതി നല്‍കിയില്ല.
ബലാത്സംഗം ബഹ്‌റൈന്‍ നിയമപ്രകാരം ഗൗരവമേറിയ കുറ്റകൃത്യമാണ്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് ആനുകൂല്യങ്ങളൊന്നും കോടതി നല്‍കാറില്ല. 2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അറബ് രാജ്യക്കാരിയായ ബാലികയെ പ്രതി ബലാത്സംം ചെയ്യുകയായിരുന്നു.