ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 20 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 62,538 പുതിയ കേസുകള്‍

COVID-19

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 62,538 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അറുപതിനായിരം കടക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 20,27,075 ആയി ഉയര്‍ന്നു. 886 പേര്‍ ഇന്നലെ മാത്രം മരണപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 41,585 പേര്‍ രാജ്യത്ത് മരണപ്പെട്ടു. നിലവില്‍ 6,07,384 പേരാണ് ചികിത്സയിലുളളത്. 13,78,106 പേര്‍ രോഗമുക്തരായി. 67.98 ആണ് നിലവിലെ രോഗമുക്തി നിരക്ക്. അതേസമയം ഇരുപത്തി രണ്ട് ദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ന്നത്. അതില്‍ അഞ്ച് ലക്ഷം പേരും രോഗ ബാധിതരായത് കഴിഞ്ഞ ഒന്‍പത് ദിവസത്തിനുള്ളിലാണ്.

ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ജനുവരി 30തിനായിരുന്നു. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു രാജ്യത്തെ ആദ്യ കൊവിഡ് രോഗി. ആറ് മാസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇന്ത്യയില്‍ ഉണ്ടായത്. ജൂലൈയിലാണ് രാജ്യത്തെ പകുതിയോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ ആദ്യവാരം രോഗികളുടെ എണ്ണം 6 ലക്ഷത്തിനടുത്തായിരുന്നു. എന്നാല്‍ ജൂലൈ 31ടെ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 11,514 പേര്‍ക്കും തമിഴ്നാട്ടില്‍ 5,684 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 10,328 കേസുകള്‍ ആന്ധ്രയിലും, 6,805 കേസുകള്‍ കര്‍ണ്ണാടകയിലും, 4,586 കേസുകള്‍ ഉത്തര്‍പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കേരളത്തില്‍ ഇന്നലെ 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!