മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന “സാമൂഹ്യ അകലത്തെ സൗഹൃദ പെരുന്നാൾ” എന്ന തലക്കെട്ടിൽ ഇ – ഈദ് കുടുംബ സംഗമം ഇന്ന് വൈകീട്ട് 5 മണിക്ക് ഡയലോഗ് സെന്റർ കേരള ഡയരക്ടറും പ്രമുഖ ഗ്രന്ഥകാരനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യും. ഫ്രന്റ്‌സിന്റെ ഫേസ്ബുക് പേജിലൂടെയും , സൂം ആപ്പിലൂടെയും പരിപാടി വീക്ഷിക്കാവുന്നതാണ്. പരസ്പര സ്നേഹവും സൗഹൃദവും കൂടുതൽ ഊഷ്മളമാക്കാൻ ഉതകുന്ന പരിപാടിയിൽ ഫാദർ .സെബാസ്റ്റ്യൻ പൈനാടത്ത് (സമീക്ഷ കാലടി), ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ,സെക്രട്ടറി എം എം സുബൈർ, ഡോക്ടർ സക്കീർ ഹുസൈൻ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. “കുടുംബം ഇസ്ലാമിൽ” എന്ന പ്രശ്നോത്തരിയിൽ വിജയകളായവരെ ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കും.