റിയാദ്: സൗദിയിലെ ദമ്മാമിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. തൃശുർ സ്വദേശി കല്ലുങ്ങൽ വീട്ടിൽ പരേതനായ ബാലെന്റ മകൻ രാജൻ (54) ആണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കടുത്ത പനിയെ തുടർന്നാണ് ഇദ്ദേഹത്തെ ദമ്മാം മെഡിക്കൽ കോപ്ലക്സിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ തുടർന്ന രാജനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. വാഴാഴ്ച പുലർച്ചെ 1.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
35 വർഷത്തിലധികമായി ദമ്മാമിലെ അൽഖലീഫ് ബ്ലോക് ഫാക്ടറിയിൽ ഹെവി ഡ്രൈവറായി രാജൻ ജോലി ചെയ്യുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം ദമ്മാമിൽ സംസ്‌കരിക്കും. ഭാര്യ: ഗീത രാജൻ, മക്കൾ: ഗ്രീഷ്മ രാജൻ, ആർഷ രാജൻ. മരുമകൻ: സഞ്ജയ്.