ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ തീം പാർക്ക് ബഹ്റൈനിൽ വരുന്നു

മനാമ : ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ തീം പാർക്ക് ബഹ്റൈനിൽ വരുന്നു . ജംബോ ജെറ്റ് തീം പാർക്ക് 1000,000 സ്ക്വയർ മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മിക്കുന്നത്. 70 മീറ്റർ വീതയിലുള്ള വിമാനകൃതിയിണ് പാർക്കിന്റെ നിർമ്മാണം. ബഹ്റൈന്റെ പരമ്പരാഗത പവിഴ ദ്വീപിലാണ് പാർക്ക്.

വരുന്ന മാസത്തിൽ പാർക്കിന്റെ പ്രോജക്ടിനെക്കുറിച്ച് ഔദ്ദ്യോഗിക അറിയിപ്പുകൾ വരും. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും സുപ്രീം കൗൺസിൽ ഫോർ എൻവിയോൺമെന്റും സ്വകാര്യ കമ്പനിയും സംയുക്തമായാണ് നിർമ്മാണം.