1,700 പ്രാദേശിക-അന്താരാഷ്ട്ര സംരംഭകർ വാറ്റ് രജിസ്ട്രേഷൻ പൂർത്തികരിച്ചു

VAT

മനാമ : മൂല്യവർദ്ധിത നികുതി (വാറ്റ്) രജിസ്ട്രേഷൻ 1,700 പ്രാദേശിക, അന്താരാഷ്ട്ര വ്യാപാരികൾ പൂർത്തികരിച്ചതായി നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) അറിയിച്ചു. നിക്ഷേപകർക്കും പൗരന്മാരുടെ വാറ്റ് ബോധവൽക്കരണത്തിനായുള്ള എൻ.ബി.ആർ ശ്രമങ്ങൾ തുടരുന്നതായും, കോൾ സെന്റർ ഫലപ്രദമായി ഇടപ്പെടുന്നതായും എൻബിആർ പറഞ്ഞു.

5% വാറ്റ് നികുതി ഉത്പ്പന്നങ്ങൾക്ക് ഈടാക്കുന്നതിന് മുൻപ് രജിസ്ട്രേഷൻ തീയതി എന്നിവ ഉൾപ്പെടെ രജിസ്റ്റർ ചെയ്ത വെണ്ടർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് എല്ലാ രജിസ്റ്റർ ചെയ്ത വ്യാപാരികളോടും എൻബിആർ നിയമപരമായി ആവശ്യപ്പെട്ടു.

വാറ്റ് സംബന്ധിച്ച ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും സംശയങ്ങൾക്ക് 8,0008001 എന്ന നമ്പറിൽ ബന്ധപ്പെടാൻ മന്ത്രാലയം ആവശ്യപ്പെടുന്നു. മറ്റു വിവരങ്ങൾക്ക് എൻബിആർ വെബ്സൈറ്റ് സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!