മനാമ: ബഹ്റൈനില്‍ അമിത വേഗതയ്ക്ക് പിടിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. ഏകദേശം 15 മടങ്ങ് വര്‍ധനവാണ് അമിത വേഗത കേസുകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്ക് പുറത്തുവിട്ട പുതിയ കണക്കുകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
അമിത വേഗതയ്ക്കു പുറമെ ട്രാഫിക്ക് സിഗ്‌നല്‍ പാലിക്കാത്ത കേസുകളും ഇതില്‍ പെടുന്നു. കൂടാതെ റജിസ്റ്റര്‍ ചെയ്യാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ധനവാണ് കാണുന്നത് എന്ന് കണക്കുകള്‍ പറയുന്നു.