bahrainvartha-official-logo
Search
Close this search box.

കരിപ്പൂര്‍, രാജമല ദുരന്തം; ക്വിറ്റ് ഇന്ത്യാ, യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷങ്ങള്‍ ഒഴിവാക്കി ഐവൈസിസി ബഹ്‌റൈന്‍

iycc

മനാമ: കരിപ്പൂര്‍, രാജമല ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ക്വിറ്റ് ഇന്ത്യാ, യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷങ്ങള്‍ ഒഴിവാക്കി ഐവൈസിസി ബഹ്‌റൈന്‍. നേരത്തെ ഓഗസ്റ്റ് 9ലെ ആഘോഷങ്ങള്‍ മാറ്റിവെക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള ഫെയിസ് ഷീല്‍ഡുകള്‍ എത്തിച്ചു നല്‍കാനും ഐവൈസിസി ബഹ്‌റൈന്‍ തീരുമാനിച്ചിട്ടുണ്ട്.

ഐവൈസിസി ബഹ്‌റൈന്‍ വാര്‍ത്താക്കുറിപ്പ്

കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുരന്തമുഖത്താണ് അതിന്റെ പശ്ചാത്തലത്തില്‍ ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവുമായ ഓഗസ്റ്റ് 9ലെ ആഘോഷങ്ങള്‍ മാറ്റിവെക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തിരുന്നു. അതിനോട് ഐക്യപ്പെട്ടുകൊണ്ട് ഐവൈസിസി ബഹ്‌റൈനും പരിപാടികള്‍ ഒഴിവാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിന് പ്രതിരോധ സാമഗ്രികള്‍ എത്തിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുമായി സഹകരിച്ച് ഫെയിസ് ഷീല്‍ഡുകള്‍ നല്‍കുവാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!