മനാമ: വന്ദേഭാരത് റീപാട്രീഷന്‍ ദൗത്യത്തിന്റെ അടുത്തഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് ആറ് സര്‍വീസുകള്‍. ആഗസ്റ്റ് 16 മുതല്‍ 28 വരെയുള്ള ദിനങ്ങളിലാണ് സര്‍വീസുകള്‍. ആഗസ്റ്റ് 16നും 23നും കോഴിക്കോട്, 19നും 26നും കൊച്ചി, 19ന് തിരുവനന്തപുരം, 28ന് കണ്ണൂര്‍ എന്നിങ്ങനെയാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ് മുഖേനയോ ബഹ്‌റൈനിലെ ഏതെങ്കിലും ട്രാവല്‍ ഏജന്റ് മുഖേനയോ ബുക്ക് ചെയ്യാം. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക.