bahrainvartha-official-logo

സല്‍മാനിയ മെഡിക്കല്‍ കോപ്ലക്‌സിൽ പുതിയ ബഹുനില പാര്‍ക്കിംഗ് സൗകര്യം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

smc

മനാമ: സല്‍മാനിയ മെഡിക്കല്‍ കോപ്ലക്‌സിലെ പുതിയ ബഹുനില പാര്‍ക്കിംഗ് സൗകര്യം ആരോഗ്യമന്ത്രി ഫൗയിഖ ബിന്‍ത് അല്‍ സലഹ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ഷെയ്ഖ് ഹാഷീം ബിന്‍ അബ്ദുല്‍അസീസ് അല്‍ ഖലീഫ, കെട്ടിടത്തിന്റെ നിര്‍മ്മാതാക്കളായ ഏദ്മാഹ്(Edamah) ചീഫ് എക്‌സിക്യൂട്ടിവ് അമീന്‍ അല്‍-അര്യാദ്, പ്രോജക്ട് ഒഫിഷ്യല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ബഹുനില പാര്‍ക്കിംഗ് സൗകര്യം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുതല്‍ ഉണര്‍വേകുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും പാര്‍ക്കിംഗ് സൗകര്യം ഗുണകരമാവുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സന്ദര്‍ശകര്‍ക്കുള്‍പ്പെടെ ധാരാളം പേര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്.

പാര്‍ക്കിംഗ് സൗകര്യം നിര്‍മ്മിച്ച കമ്പനിക്കും മന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. പ്രൊജക്ട് സൂക്ഷമതയോടെയും സമയബന്ധിതവുമായി പൂര്‍ത്തിയാക്കിയത് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!