ബഹ്‌റൈന്‍ കേരളീയ സമാജം പുതുവത്സര ആഘോഷം സല്ലാക്കിലെ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം പുതുവത്സര ആഘോഷം ഇക്കുറി വ്യത്യസ്ഥമായ പരിപാടികളോടെ ബഹ്‌റൈന്‍ ബീച്ച് ബേ റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി ശ്രി.എം.പി.രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതാദ്യമായാണ് ബഹ്‌റൈന്‍ കേരളീയ സമാജം ഇത്തരത്തിലുള്ള ഒരു പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഗെയിമുകള്‍, നൃത്ത നൃത്യങ്ങള്‍, ഡി ജെ മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ്, സ്കൈ ലൈറ്റ് സീ, സീ ലൈറ്റ് സീ, കേക്ക് കട്ടിംഗ്, വിവിധ മത്സരങ്ങള്‍ കൂടാതെ മറ്റനേകം വിനോദ പരിപാടികളും ഇതിന്‍റെ ഭാഗമായ ഒരുക്കിയിട്ടുണ്ട്.

സമാജം അംഗങ്ങള്‍ക്കും അംഗങ്ങളുടെ അതിഥികള്‍ക്കും ആഘോഷ പരിപാടിയില്‍ പ്രവേശനം ഉണ്ടാകും. പുതുവത്സര ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സുനില്‍ തോമസ്‌ 392232491 (കോര്‍ഡിനെറ്റര്‍), ദിലീഷ് കുമാര്‍ 39720030. ബിനു വേലിയില്‍ 39440530, മനോജ്‌ സുരേന്ദ്രന്‍ 39055574 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.


 

VLOGGER SUJITH BHAKTHAN @ BAHRAIN BEACH BAY RESORT: ഇൻറർവ്യൂ വീഡിയോ കാണാം

TALK WITH SUJITH BHAKTHAN (TECH TRAVEL EAT)

KSRTC യെ ജനപ്രിയമാക്കിയ 'ആനവണ്ടി' എന്ന ബ്ലോഗിലൂടെ കടന്നുവന്ന് ഇന്ന് TECH TRAVEL EAT എന്ന വ്‌ളോഗിലൂടെ വ്യത്യസ്തമായ യാത്രാനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന സുജിത് ഭക്തൻ, ബഹ്‌റൈൻ സന്ദർശന വേളയിൽ ബഹ്‌റൈൻ വാർത്തയുമായി തൻറെ വ്‌ളോഗിംഗ് അനുഭവങ്ങൾ സല്ലാക്കിലെ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൻറെ മനോഹാരിതയിൽ പങ്കുവെക്കുന്നു.

Posted by ബഹ്റൈൻ വാർത്ത -Bahrain Vartha on Monday, December 24, 2018