bahrainvartha-official-logo
Search
Close this search box.

ബി കെ എസ് കുട്ടികളുടെ സിക്സ് ഏ സൈഡ് ഫുട്ബോൾ ഫൈനൽ ഇന്ന്

_MG_0065
മനാമ: ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങും ഇൻഡോർ ഗെയിംസ് വിങ്ങും സംയുക്തമായി സംഘടിപ്പിച്ച പതിനേഴ് വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായുള്ള ” റോൾ ദി ബാൾ ” സിക്സ് ഏ സൈഡ് ഫുട് ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വീശിയടിച്ച ജനുവരി തണുപ്പിന്  കാൽപന്ത് കളിയിലെ  പുത്തൻ വാഗ്ദാനങ്ങളുടെ ആവേശവും കരുത്തും ചെറുത്തുനിൽപ്പും ചൂട് പകർന്നു.
ഒൻപത് പേർ അടങ്ങുന്ന പതിനൊന്ന് ടീമുകൾ മൂന്ന് പൂളുകളിലായി മത്സരിച്ച ആദ്യ പാദത്തിൽ നിന്ന് മുന്നിലെത്തിയ നാല് ടീമുകളുടെ സെമി ഫൈനൽ മത്സരങ്ങൾ  ഇന്ന് വൈകിട്ട് 6 മുതൽ സമാജം ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.
മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണ പിള്ള നിർവഹിച്ചു. നൂറിൽപ്പരം കായിക താരങ്ങളുടെ പങ്കാളിത്തവും  കായിക രംഗത്ത് യുവ തലമുറ കാട്ടുന്ന  അർപ്പണവും ആവേശം നൽകുന്നതായും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ദ്ധ പരിശീലനത്തിനായി പദ്ധതികൾ നടപ്പിലാക്കുമെന്നും  മികച്ച താരത്തിനും കൂടുതൽ ഗോൾ സ്‌കോർ ചെയ്യുന്ന താരത്തിനും മികച്ച ഗോളിക്കും ഒപ്പം മികച്ച ഫെയർ ടീമംഗങ്ങൾക്കും ട്രോഫികൾ നൽകുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. മുൻ കേരള പോലീസ് താരവും കേരളം ജൂനിയർ ടീമംഗവുമായിരുന്ന നിക്സണും മുൻ സന്തോഷ് ട്രോഫി താരവുമായിരുന്ന പാച്ചനുമാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
ചിൽഡ്രൻസ് വിങ് പേട്രൻസ് കമ്മിറ്റി കോർഡിനേറ്റർ വിനയ ചന്ദ്രൻ, കൺവീനർ ഫാത്തിമ  ഖമ്മീസ്, ഈവന്റ് കോർഡിനേറ്റർ അനിൽ സി ആർ, ടോണി പെരുമാന്നൂർ മറ്റ് അംഗങ്ങൾ ചിൽഡ്രൻസ് വിങ് കമ്മിറ്റി സെക്രട്ടറി മാളവിക സുരേഷ്,  സ്പോർട്സ് സെക്രട്ടറി റാനിയ നൗഷാദ്, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി നന്ദു അജിത്, മറിയം ഖമ്മീസ്( ട്രഷറര്‍ ),ഉദിത് ഉദയന്‍( അസിസ്റ്റന്റ്‌ മെംബെര്‍ഷിപ്‌ സെക്രട്ടറി ) മറ്റ് അംഗങ്ങൾ സമാജം വൈസ് പ്രസിഡന്റ് മോഹൻ രാജ് ,ഇൻഡോർഗെയിംസ് സെക്രട്ടറി ഷാനിൽ അബ്ദുൽ റഹുമാൻ, അസിസ്റ്റന്റ് സെക്രട്ടറി ടി ജെ ഗിരീഷ് , മെമ്പർഷിപ് സെക്രട്ടറി ബിനു വേലിയിൽ  കലാ വിഭാഗം സെക്രട്ടറി ഹരീഷ്എ മേനോന്‍ ന്നിവർ നേതൃത്വം നൽകി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!