മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

മനാമ : മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.
വിവിധ കലാ പരിപാടിയോടു കൂടി മുഹറഖ് അൽമാസ്സ് റസ്റ്റോറന്റ് ഹാളിൽ വച്ച് രാത്രി 8 മണിയ്ക്ക് സമാജം ഉപദേഷ്ടാവ് പ്രദീപ് പുറവൻകര ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ബഹ്റൈനിലെ കലാകരൻമാരുടെ നേതൃത്വത്തിൽ രാത്രി 1 മണിവരെ വിവിധ കലാപരിപാടികൾ അരങ്ങേറി. കേക്ക് മുറിച്ചും , പരസ്പരം മധുരം നൽകിയും പുതുവൽസരത്തെ വരവേറ്റു.

പ്രിസിഡന്റ് ജയൻ ശ്രേയസ്സ്, സെക്രട്ടറി ശ്രീലാൽ ഓച്ചിറ, Ent/സെക്രട്ടറി ഷാജി പ്രകാശ്, ചാരിറ്റി സെക്രട്ടറി ജോയ് കല്ലമ്പലം, വൈസ് പ്രസിഡൻറ് കുമാർ, റിയാസ്, ജോയിന്റ് സെക്രട്ടറി ജോബോയ്, ഫൈറൂസ് കല്ലറയ്ക്കൽ എന്നിവർ ആശംകളറിയിച്ചു. പ്രോഗാം കോർഡിനേറ്റർ ഷിബു കൂടാതെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് കവിതാ പ്രകാശ്, സെക്രട്ടറി രജിതാ ശക്തി, പ്രോഗ്രാം കോർഡിനേറ്റർ സംഗീത, എന്നിവർക്കൊപ്പം എം എം എസ് ന്റെയും വനിതാ വിഭാഗത്തിന്റെയും എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ശക്തി നന്ദിയും അറിയിച്ചു.