മോഡിക്ക് രാഹുലിൻറെ പ്രഹരം, ‘മന്‍ കീ ബാത്ത് പറയാനല്ല’, നിങ്ങളെ കേള്‍ക്കാനാണ് എത്തിയത്’; നിറഞ്ഞു കവിഞ്ഞു ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം

ദുബായ്: ദുബായ് സന്ദർശന വേളയിൽ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. നിങ്ങളോട് എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല ഞാൻ ഇവിടെ എത്തിയിരിക്കുന്നത് മറിച്ച് നിങ്ങളുടെ മനസിലെ കാര്യങ്ങള്‍ കേള്‍ക്കാനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

യുഎഇയുടെ പുരോഗതിയില്‍ ഇന്ത്യക്കാരുടെ പങ്കിനെ കുറിച്ചും രാഹുൽ വാചാലനായി. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒന്നിച്ച് കൂടിയത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട രാഹുല്‍ ഗാന്ധി പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് ഒപ്പം എന്നും കോണ്‍ഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി.

വീഡിയോ:

Live from Dubai

Posted by Rahul Gandhi on Friday, January 11, 2019