bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ഫ്രറ്റേർണിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ ഗെറ്റ് ടുഗതറും വർക് ഷോപ്പും സംഘടിപ്പിച്ചു

DSC_0775
മനാമ: സംയോജനം – മനുഷ്യൻ, യന്ത്രം, തൊഴിൽ, മൂല്യം” എന്ന തലകെട്ടിൽ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ബഹ്‌റൈൻ പ്രൊഫഷണൽ ഗെറ്റ് ടുഗെതറും വർക്ഷോപ്പും സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസിലാണ് പരിപാടി നടന്നത്.
ബഹ്‌റൈനിലെ ഗെയിം ടെക്നോളജിയുടെ ശില്പിയും അറിയപ്പെടുന്ന പ്രസംഗികനുമായ അമീൻ അൽജറാണ് വിഷയം കൈകാര്യം ചെയ്തത്. വിവിധ മേഖലകളിൽ ജോലി ചെയുന്ന പ്രൊഫഷനുകളും സംരംഭകരുമായ ഇന്ത്യൻ പ്രവികൾക്കായിരുന്നു ഈ സുവർണാവസരം ലഭിച്ചത്.
ടെക്നോളജിയുടെ കൃത്യമായ ഉപയോഗവും മാനവിക വികസനവും എങ്ങിനെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കണമെന്നു അധ്യക്ഷ പ്രസംഗത്തിൽ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം പ്രസിഡന്റ് ജമാൽ മൊഹിയദ്ധീൻ ഉദ്‌ബോധിച്ചു.
കൃതിമ ബുദ്ധിയുടെ സാങ്കേതികതയും ചരിത്രവും ഉപയോഗപെടുന്ന മേഖലകളും വളരെ ലളിതവും ഉദാഹരണ സഹിതവും അമീൻ വിവരിച്ചു, തുടർന്ന് ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം സെക്രട്ടറി യഹ്‌യ ഗ്രൂപ്പ് ചർച്ച നടത്തി. എക്സിക്യൂട്ടീവ് അംഗം സുബൈർ നന്ദി അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!