ദുബായ് ഭരണാധികാരി ഷേഖ്​ മുഹമ്മദ്​ ബിൻ റാശിദ് ആൽ മക്​തും കേരളം സന്ദർശിക്കാനൊരുങ്ങുന്നു

യു.എ.ഇ വൈസ്​ പ്രസിഡൻറും ​, ഉപപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ്​ മുഹമ്മദ്​ ബിൻ റാശിദ് ആൽ മക്​തും കേരളം സന്ദർശിക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയ​ന്റെ ക്ഷണം സ്വീകരിച്ചാണ് കേരളത്തിൽ എത്തുന്നത്. ഷേഖ്​ മുഹമ്മദ്​ ഈ വർഷം തന്നെ കേരളത്തിൽ എത്തുമെന്ന്​ അറിയിച്ചു.

ഇന്നലെ രാത്രിയാണ്​ ശൈഖ്​ മുഹമ്മദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാ​​ഴ്​ച നടത്തിയത്​. അദ്ദേഹം കേരളം സന്ദർശിക്കുന്ന വിവരം പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെയാണ്​ അറിയിച്ചത്​.

വർഗീയതക്കെതിരെ കടുത്ത നിലപാട്​ സ്വീകരിക്കേണ്ടതി​ന്റെ ആവശ്യകതയും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ്​ ദുബൈ ഇത്തിസലാത്ത്​ അക്കാദമിയിൽ മുഖ്യമന്ത്രിയെ കേൾക്കാനെത്തിയത്​.