മനാമ: എട്ടു വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട് വണ്ടാഴി കെ വി ഹൗസിൽ മധു റോഷനാണ് മരിച്ചത്. ഹൂറയിലെ താമസ സ്ഥലത്ത് നിന്നും വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. എലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടര വയസുള്ള മകളും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.