‘പ്രവാസി പൂക്കൾ കൊഴിയുമ്പോൾ’; വീ കെയർ ഫൗണ്ടേഷൻ സെമിനാർ നാളെ(വെള്ളി)

മനാമ: വീ കെയർ ഫൌണ്ടേഷൻ – ഡ്രീം ഗോൾഡ് ജ്വല്ലറി എന്നുവരുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ 1, വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സൽമാനിയ  കലവറ പാർട്ടി ഹാളിൽ വച്ചു “പ്രവാസി  പൂക്കൾ  കൊഴിയുമ്പോൾ” എന്ന വിഷയത്തിൽ  സെമിനാർ  സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ പ്രവാസികളുടെ വിവിധ  പ്രതിസന്ധികളെ  ആസ്പദമാക്കി  നടത്തുന്ന സെമിനാറിൽ  ബഹ്‌റൈനിലെ  പ്രമുഖ സാമൂഹിക – മാധ്യമ  പ്രവർത്തകരും  പങ്കെടുക്കുന്നതാണ്. പ്രസ്തുത  പരിപാടിയിലേക്ക്  ഏവരെയും  ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കു വീ കെയർ  ഫൌണ്ടേഷൻ സാഹിത്യ വിഭാഗം കൺവീനർ ശ്രീ. കെ. കെ. അറുമുഖനെ 3909 4758 എന്ന നമ്പറിൽ  ബന്ധപ്പെടാൻ  അഭ്യർത്ഥിക്കുന്നു.