bahrainvartha-official-logo
Search
Close this search box.

5G നെറ്റ് വർക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാനൊരുങ്ങി ബഹ്റൈൻ; ജൂൺ മുതൽ പ്രാബല്യത്തിൽ

5g-generic-by-getty-crop-2

മനാമ: ബഹ്റൈനിൽ 5 ജി നെറ്റ്വർക്ക് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ട്രാൻസ്പോർട്ട് ആൻഡ് ടെലികമ്യൂണിക്കേഷൻ മന്ത്രി കമൽ ബിൻ അഹ്മദ് മുഹമ്മദ് അറിയിച്ചു. ജൂണോടെ പ്രാബല്യത്തിൽ വരുമെന്നും 5G സേവനങ്ങൾ ലഭ്യമാകുന്ന ആദ്യ ലോക രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ 5G സേവനം സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റുകൾ ബഹ്റൈൻ വിപണിയിൽ സജീവമായി തുടങ്ങും.

ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടിആർഎ) എല്ലാ റെഗുലേറ്ററി പരിപാടികളും നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു. ലൈസൻസിംഗും സ്പെക്ട്രവും അടുത്ത മാസം ആരംഭിക്കും. അതേ സമയം തന്നെ, മൊബൈൽ സേവന ദാതാക്കൾ 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരികയാണ്.

വിഷൻ 2030 ന്റെ ഭാഗമായാണ് ബഹ്റൈൻ ഈ പുതിയ ചുവടുവെപ്പിലേക്ക് കടന്നിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!