bahrainvartha-official-logo
Search
Close this search box.

തിരുവനന്തപുരം-ബഹറൈൻ വിമാന സർവീസ് പുനഃസ്ഥാപിക്കണം; യാത്രാ സമിതി

airline

മനാമ: ബഹറൈനിൽ നിന്നുള്ള സർവീസുകൾ ജെറ്റ് എയർവേസ് നിർത്തി വച്ചതിനാൽ അടിയന്തരമായി എയർ ഇന്ത്യ ബഹറൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടോ കണക്ഷൻ സർവീസോ ആരംഭിക്കണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു. വിദേശ വിമാന കമ്പനികളും ഈ റൂട്ടിൽ സർവീസ് നടത്താൻ എത്രയും വേഗം രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ടു യാത്ര സമിതി വിമാന കമ്പനികൾക്കും ജനപ്രതിനിധികൾക്കും മെയിൽ, ട്വിറ്റർ സന്ദേശങ്ങൾ അയച്ചു.

നാട്ടിലെ സ്കൂൾ അവധിക്കുശേഷം ഗൾഫിലേക്കും തിരിച്ചും അവധിക്കാലം ചെലവഴിക്കുവാൻ തയാറായി നിൽക്കുന്ന പ്രവാസികൾക്ക് മതിയായ യാത്രാസൗകര്യം ഏർപ്പെടുത്തുവാൻ ജനപ്രതിനിധികൾ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് നിവേദനത്തിൽ യാത്ര സമിതി ആവശ്യപ്പെട്ടു. അവധിക്കാല തിരക്ക് പരിഗണിച്ച് ഏപ്രിലിൽ നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സീറ്റുകൾ ഉള്ള വിമാനങ്ങളും മതിയായ കണക്ഷൻ സർവീസുകളും ഏർപ്പെടുത്തുവാൻ വിമാനകന്പനികൾ തയാറാകണമെന്നും നേതാക്കൾക്ക് അയച്ച ട്വിറ്റർ സന്ദേശത്തിൽ യാത്രാ സമിതി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സ്ഥിതിക്ക് പ്രഖ്യാപനങ്ങൾ വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കാതെ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും തിരക്കേറിയ അവധിക്കാലത്തു നാട്ടിലേക്കും തിരിച്ചും മതിയായ യാത്രാ സൗകര്യം ഏർപ്പെടുത്തുവാൻ വേണ്ട നടപടി സ്വീകരിക്കുവാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നും യാത്ര സമിതി അഭ്യർഥിച്ചു.

അടുത്തിടെ ബഹറിനിൽ എത്തിയ ശശി തരൂർ എംപിക്ക് തിരുവനന്തപുരം ബഹ്‌റൈൻ സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി. സലിം, അജി ഭാസി, സുനിൽ തോമസ് റാന്നി , അനീസ്‌ .വി.കെ, ബിജു മലയിൽ എന്നിവർ നേരിട്ട് നിവേദനം നൽകിയിരുന്നു. തിരുവനന്തപുരത്തേക്ക് കൂടുതൽ കണക്ഷൻ സർവീസുകൾ ഏർപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് അദ്ദേഹം യാത്രാ സമിതി ഭാരവാഹികൾക്ക് ഉറപ്പു നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!