പാൻ ബഹ്റൈൻ ജനറൽ ബോഡി യോഗം നടന്നു

മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശേരിയുടെ വാർഷിക ജനറൽ ബോഡി യോഗം ഗഫൂൾ -ലുള്ള ഐമാക് കൾച്ചറൽ ഹാളിൽ വെച്ച് നടന്നു. പ്രസിഡണ്ട് ശ്രീ. പൗലോസ് പള്ളിപ്പാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. ഡേവിസ് ഗർവാസീസ് വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ സാബു ജോസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വർഷമാണ് കടന്നു പോയത് എന്നും അതിനുവേണ്ടി ഭരണസമിതിയോട് സഹകരിച്ച മുഴുവൻ പാൻ കുടുംബങ്ങൾക്കും പ്രസിഡണ്ട് ശ്രീ. പൗലോസ് പള്ളിപ്പാടൻ നന്ദി പറഞ്ഞു.

23 -ലക്ഷത്തി ലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച ശ്രീ. പൗലോസ് പള്ളിപ്പാടൻറെ നേതൃത്വത്തിലുള്ള ഭരണസമിതിയെ മുക്തകണ്ഠം പ്രശംസിക്കുന്നത് ആയി പാൻ കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

തുടർന്ന് നടന്ന പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ശ്രീ. പി വി മാത്തുക്കുട്ടി (പ്രസിഡണ്ട്), ശ്രീ. ജോയ് വർഗീസ് (ജനറൽ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. ശ്രീ. റൈസൻ വർഗീസ് നേതൃത്വത്തിലുള്ള ചാരിറ്റി കമ്മിറ്റിയും ശ്രീ. ഫ്രാൻസിസ് കൈതാരത്ത് നേതൃത്വത്തിലുള്ള കോർ ഗ്രൂപ്പും രൂപീകരിക്കപ്പെട്ടു.