bahrainvartha-official-logo
Search
Close this search box.

രാമക്ഷേത്രവും ഏക സിവിൽ കോഡും മുതൽ ദേശീയതയും വികസനവും പ്രമേയമാക്കി 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി

bjp

ദില്ലി: 2019- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘സങ്കൽപ് പത്ര്’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ രാമക്ഷേത്രവും ഏക സിവിൽ കോഡും മുതൽ ദേശീയതയും വികസനവും പ്രമേയമാക്കി 75 വാഗ്ദാനങ്ങളാണ് ബിജെപി പ്രധാനമായും മുന്നോട്ട് വെക്കുന്നത്. വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നൽ നൽകി ‘സങ്കൽപിത് ഭാരത് – സശക്ത് ഭാരത്’ എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം.

ആറുകോടി ആളുകളിൽ നിന്നുള്ള വിവര ശേഖരണത്തിലൂടെയാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രാജ്യ വികസനത്തിനായി കഴിഞ്ഞ അഞ്ചു വര്ഷം പ്രധാനമായും 50 തീരുമാനങ്ങൾ മോഡി സർക്കാർ കൈകൊണ്ടെന്നും പറയുന്നു.

2020-ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും വീട് നിർമിച്ച് നൽകും, അടുത്ത വർഷത്തോടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും, ഗ്രാമീണ വികസനത്തിനായി 25 കോടി രൂപ വകയിരുത്തും, സൗഹൃദപരമായ അന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമിക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും, എല്ലാ ഭൂരേഖകളും ഡിജിറ്റൈസ് ചെയ്യും, പൗരത്വബില്ല് പാർലമെന്‍റിൽ പാസ്സാക്കും. നടപ്പാക്കും, 60 വയസ്സിന് മുകളിലുള്ള എല്ലാ കർഷകർക്കും പെൻഷൻ ഉറപ്പാക്കും, ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധം, ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കും എന്നിങ്ങനെയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

”2014-ലെ തെരഞ്ഞെടുപ്പ് പ്രതീക്ഷയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആ പ്രതീക്ഷകൾ കാത്തു. വികസനത്തിന്‍റെ പേരിലാകും കഴിഞ്ഞ അഞ്ച് വർഷം രേഖപ്പെടുത്തപ്പെടുക. 2014-ൽ ഞങ്ങൾ അധികാരത്തിലേറുമ്പോൾ ലോകത്തെ പതിനൊന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ”, ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!