മൊബൈൽ നോക്കി ഡ്രൈവ് ചെയ്ത കാറിടിച്ച് അഞ്ച് ബഹ്‌റൈനി സൈക്ലിസ്റ്റുകൾക്ക് പരിക്ക്

മനാമ: അവാലിക്ക് സമീപം പരിശീലനം നടത്തി കൊണ്ടിരുന്ന സൈക്ലിസ്റ്റുകൾക്ക് നേരെ കാർ പാഞ്ഞു കയറി അഞ്ചു പേർക്ക് പരിക്ക്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. ചികിത്സയ്ക്കായി എല്ലാവരെയും BDF ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യു എ ഇ യിലെ മത്സരത്തിനുശേഷം തിരിച്ചെത്തിയ ദേശീയ ടീമിന്റെ പരിശീലന സവാരിയിലാണ് അപകടം ഉണ്ടായത്. എമർജൻസി ലാൻഡിംഗിൽ സവാരി ചെയ്തിരുന്ന സൈക്ലിസ്റ്റുകൾക്ക് നേരെ കാർ വന്ന് ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ച സ്ത്രീയുടെ മൊബൈൽ ഫോൺ ഉപയോഗമാണ് അപകടത്തിന് കാരണമായിരിക്കുന്നത്. ട്രാഫിക് പോലീസ് സംഭവ സ്ഥലത്തെത്തി റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്തു നീക്കി.