bahrainvartha-official-logo
Search
Close this search box.

ലോക്സഭ ഇലക്ഷൻ മൂന്നാംഘട്ടം; കേരളത്തിലെ ഇരുപതടക്കം 117 മണ്ഡലങ്ങളിൽ നിന്നായി 18 കോടിയോളം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

images

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ ഇലക്ഷന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് പുരോഗമിക്കുകയാണ്. 117  മണ്ഡലങ്ങളിലായി  18 കോടിയോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. 13 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ന് ജനവിധിയെഴുതുന്നു.

രണ്ട് പാർട്ടികളുടെ അധ്യക്ഷൻമാർ – രാഹുൽ ഗാന്ധിയും അമിത് ഷായും ഇന്നാണ് ജനവിധി തേടുന്നത് എന്നത് ഒരു കൗതുകം. അമിത് ഷാ മത്സരിക്കുന്നത് ഗാന്ധി നഗറിൽ നിന്നാണ്, രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും. മുലായം സിംഗ് യാദവ്, വരുണ്‍ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖ നേതാക്കളും ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. വരുൺ ഗാന്ധി, ശിവ്പാൽ യാദവ്, അസം ഖാൻ, ജയപ്രദ തുടങ്ങിയവർ ഉത്തർപ്രദേശിൽ മത്സരരംഗത്തുണ്ട്. പ്രഹ്ളാദ് ജോഷി, സംപിത് പാത്ര, അഭിജിത്ത് മുഖർജി തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

കേരളത്തിലും ഗുജറാത്തിലും ഗോവയിലും എല്ലാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന. കേരളത്തിൽ  ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടർമാരാണുള്ളത്. അതിൽ 1,34,66,521 പേ‌‌ർ സ്ത്രീകൾ, 1,26,84,839 പുരുഷന്മാ‌ർ,174 ട്രാൻസ്ജെന്‍ററുകൾ. രണ്ടാം ഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിംഗ്. ക്രമസമാധാനപ്രശ്നങ്ങളുണ്ടെന്ന് സംസ്ഥാന പോളിംഗ് ഓഫീസർമാർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിൽ നടക്കേണ്ട ത്രിപുര ഈസ്റ്റിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്.

ഒറ്റ മണ്ഡലത്തിലേക്ക് മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ജമ്മു കശ്മീരിലെ അനന്ത് നാഗ് മണ്ഡലത്തിലാണ് ഈ അപൂർവത.

കർണാടകയിൽ അവസാന ഘട്ട തെരഞ്ഞെടുപ്പും ഇന്നാണ്. 14 സീറ്റുകളിലാണ് കർണാടകയിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ തെക്കേ ഇന്ത്യയിലെ പോളിംഗ് പൂർത്തിയാകും. സുരക്ഷാ കാരണങ്ങളാലാണ് മൂന്ന് ഘട്ടങ്ങളിലായി അനന്ത് നാഗിലെ വോട്ടെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇന്ന് അനന്ത് നാഗ് ജില്ലയിലേക്കാണ് വോട്ടെടുപ്പ്. കുൽഗാം, ഷോപ്പിയാൻ, പുൽവാമ എന്നീ ജില്ലകളിലേക്കുള്ള വോട്ടെടുപ്പ് അടുത്ത രണ്ട് ഘട്ടങ്ങളിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!