bahrainvartha-official-logo
Search
Close this search box.

“സൗണ്ട് പ്ലീസ്”: ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ 24 FRF ബഹ്റൈൻ ഡബ്ബിംഗ് പരിശീലന കളരി സംഘടിപ്പിക്കുന്നു

7139de2d-f6d4-4ed2-a8ed-8c03c1c4fe40
മനാമ: പവിഴദ്വീപിൽ വ്യത്യസ്ത പരിപാടികളവതരിപ്പിച്ചു ശ്രദ്ധനേടിയ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ 24 എഫ് ആർ എഫ് ന്റെ ആഭിമുഖ്യത്തിൽ കോൺവെക്സുമായി സഹകരിച്ചു പ്രവാസി കലാപ്രേമികൾക്കായി ബഹ്‌റൈനിൽ ആദ്യമായി “സൗണ്ട് പ്ലീസ്” എന്ന പേരിൽ ഡബ്ബിങ് പരിശീലന കളരി സംഘടിപ്പിക്കുന്നു. സർവ്വാൻ ഫൈബർ ഗ്ലാസ് ആണ് മുഖ്യ പ്രായോജകർ.
ശബ്ദ ശൈലിയിലെ വ്യത്യസ്ത കൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്തെ നിറസാന്നിധ്യമായ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും പരിശീലകനും ചലച്ചിത്ര താരവുമായ ശ്രീ. ഷോബി തിലകന്റെ നേതൃത്വത്തിലാണ് ഈ കളരി നടത്തപ്പെടുന്നത്.
ഈ വരുന്ന ഏപ്രിൽ 25 , 26 തീയതികളിൽ അദിലിയ കാൾട്ടൻ ഹോട്ടലിൽ വെച്ച് ഡബ്ബിങ്ങ് വർക്ക് ഷോപ്പും 27 ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ശ്രീ ഷോബി തിലകനോടൊപ്പം   പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ റഫീഖ് റഹ്മാനും സംഘവും നയിക്കുന്ന ഗാനമേളയും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. ബഹ്‌റൈൻ പ്രവാസിയും ഈ വർഷത്തെ ഫിലിം ക്രിട്ടിക് അവാർഡ് ജേതാവുമായ കുമാരി ഓഡ്രി മറിയത്തിനെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും.
പ്രസ്തുത പരിപാടികളിലേയ്ക്ക്  ബഹ്‌റൈനിലെ എല്ലാ കലാ പ്രേമികളെയും  ക്ഷണിക്കുന്നതായും  സംഘാടകർ അറിയിച്ചു. പരിപാടിയിൽ  പ്രസിഡന്റ് ബിജു ജോസഫ്, ജനറൽ സെക്രട്ടറി രഞ്ജിഷ് മുണ്ടക്കൽ, വൈസ് പ്രസിഡന്റ് രവി ആർ പിള്ള, 24 എഫ് ആർ എഫ് ചീഫ് കോഡിനേറ്റർ അരുൺകുമാർ ആർ പിള്ള, വനിതാ വിഭാഗം സെക്രട്ടറി ജയ ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കൺവീനർ അജികുമാർ എന്നിവർ സംബന്ധിച്ചു.
ഈ ഡബ്ബിങ്ങ് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 398 00 143 | 3348 8400 | 3564 6294 | 3386 7615
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!