സൗദി അരാംകോ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ യുഎഇയും ആക്രമിക്കുമെന്ന് ഹൂതികൾ

റിയാദ്: സൗദി അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ നിരവധി സ്ഥലങ്ങളും ലക്ഷ്യമിടുന്നുണ്ടെന്ന് ഹൂതികളുടെ ഭീഷണി. യുഎഇയിലെ നിരവധി സ്ഥലങ്ങള്‍ തങ്ങളുടെ ആക്രമണ പരിധിയിലുണ്ടെന്ന് ഹൂതി വക്താവ് യഹ്‍യ സരിയ ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. ലക്ഷ്യ സ്ഥലങ്ങളിൽ ചിലത് അബുദാബിയിലാണെന്നും ഏത് സമയത്തും അവിടങ്ങളില്‍ ആക്രമണമുണ്ടാകാമെന്നും ടെലിവിഷന്‍ ചാനലിലൂടെ പുറത്തുവിട്ട ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കി. മൂന്ന് സ്ഥലങ്ങളില്‍നിന്ന് സൗദിയിലേക്ക് വിക്ഷേപിച്ച ഡ്രോണുകളാണ് അരാംകോയുടെ എണ്ണ സംസ്‍കരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ പറഞ്ഞു.