ബഹ്റൈന്‍ – ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്‍മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കരും കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ബഹ്‌റൈനും ഇന്ത്യയും ശക്തമായ സൗഹൃദബന്ധമാണുള്ളത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ശൈഖ് ഖാലിദ് ബിന്‍ അഹ്‍മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.