ഹരിയാനയിലെ രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷൻ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയുമായി ജയ്ഷെ മുഹമ്മദ്

രേവാരി: ഹരിയാനയിലെ രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷൻ ബോംബിട്ട് തകർക്കുമെന്ന് ജയ്ഷെ മുഹമ്മദ് ഭീകരർ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. കറാച്ചിയിൽ നിന്ന് മസൂദ് എന്ന വ്യക്തി പൊലീസിനയച്ച കത്തിന്റെ വിവരങ്ങൾ ഉന്നത പൊലീസ് നേതൃത്വമാണ് പുറത്തുവിട്ടത്. ഇതേതുടർന്ന് രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ വലിയ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. പൊലീസിന് ലഭിച്ച കത്ത് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന്റേതാവാം എന്നാണ് അനുമാനം. ഒക്ടോബർ എട്ടിന് മുൻപായി റെയിൽവെ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി.