bahrainvartha-official-logo
Search
Close this search box.

കുവൈത്ത് – കണ്ണൂര്‍ ഗോ എയർ സർവീസ് ഈ മാസം 19 മുതല്‍; കുറഞ്ഞ വിമാന നിരക്ക് പ്രഖ്യാപിച്ച് ഗോ എയർ

go-air

കണ്ണൂര്‍: കുവൈത്ത് – കണ്ണൂര്‍ ഗോ എയർ സർവീസ് ഈ മാസം 19 മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം കുറഞ്ഞ വിമാനടിക്കറ്റ് നിരക്കും ഗോ എയർ പ്രഖ്യാപിച്ചു. കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസിന് 28 കുവൈത്ത് ദിനാറാണ് കുറഞ്ഞ നിരക്ക്. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക്‌ 6300 രൂപയാണ് ടിക്കറ്റ്‌ നിരക്ക്‌. വിമാനത്തിൽ 30 കിലോ ലഗേജും 7 കിലോ ബാഗേജും അനുവദിക്കും. രാവിലെ10.30 നു കുവൈത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട്‌ 6 മണിക്ക്‌ കണ്ണൂരിൽ എത്തുകയും കണ്ണൂരിൽ നിന്നും രാവിലെ 7 മണിക്ക്‌ പുറപ്പെട്ട്‌ കുവൈത്ത് പ്രാദേശിക സമയം 9.30 നു എത്തിച്ചേരുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!