bahrainvartha-official-logo
Search
Close this search box.

സെപ്റ്റംബർ 17 ലോക രോഗി സുരക്ഷാ ദിനം വിപുലമായി ആചരിക്കാൻ ഒരുങ്ങി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

moh

മനാമ: ലോക രോഗി സുരക്ഷാ ദിനം വിപുലമായി ആചരിക്കാൻ ഒരുങ്ങി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം. രോഗികളുടെ സുരക്ഷയെ കേന്ദ്രീകരിച്ചുകൊണ്ട് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, മലിനീകരണം അല്ലെങ്കിൽ പകർച്ചവ്യാധി തടയുന്നതിന് കൈകളുടെ ശുചിത്വം ഉൾപ്പെടെയുള്ള അവബോധം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ബഹ്‌റൈനിലെ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സംഘടിപ്പിക്കും. രോഗികൾക്ക് ഡോക്ടർമാരിൽ നിന്ന് ശരിയായ ഉത്തരം ലഭിക്കുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ കേസ് ചരിത്രത്തെക്കുറിച്ച് കൃത്യമായി ഡോക്ടറോട് പറയുകയും വേണം. അഗ്നിബാധയെയും അപകടസാധ്യതയെയും എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് എല്ലാ ഹെൽത്ത് സെന്റർ തൊഴിലാളികൾക്കും പരിശീലനം നൽകുന്നുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ വർഷം സെപ്റ്റംബർ 17 ന് ലോക രോഗി സുരക്ഷാ ദിനമായി ആചരിക്കും. ‘രോഗികളുടെ സുരക്ഷയ്ക്കായി സംസാരിക്കുക’ എന്നതാണ് ഈ വർഷത്തെ തീം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!