ഒമാൻ സ്വദേശിവത്കരണം; ആരോഗ്യമന്ത്രാലത്തില്‍ നിന്ന് 44 പ്രവാസികളെ പിരിച്ചുവിട്ടു

മസ്കത്ത്: ഒമാൻ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രാലത്തില്‍ നിന്ന് 44 പ്രവാസികളെക്കൂടി പിരിച്ചുവിട്ടു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്വദേശിവത്കരണം ശക്തിപ്പെടുത്തിയത്. ജനറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ജോലി നഷ്ടമായത്. ഇവര്‍ക്ക് പകരം ഈ മാസം 25, 26 തീയ്യതികളില്‍ സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. വടക്കന്‍ ശര്‍ഖിയ, സൗത്ത് ബാത്തിന, ദാഖിലിയ, ബുറൈമി, റോയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത്