bahrainvartha-official-logo
Search
Close this search box.

ഐ മാക് ബഹ്റൈൻ നാലാമത് ബ്രാഞ്ചും കൾച്ചറൽ ഹാളും ഈസ്റ്റ് റിഫയിൽ ഉദ്ഘാടനം ചെയ്തു

IMG-20191005-WA0186

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ  നൃത്ത സംഗീത കലാകേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ (IMAC Bahrain) ന്റെ നാലാമത്തെ സെന്ററും കൾച്ചറൽ ഹാളിന്റെയും ഉദ്ഘാടനം കഴിഞ്ഞ ദിവസം ഈസ്റ്റ് റിഫയിൽ നടന്നു. ഐമാക്  പ്രിൻസിപ്പൽ സുധി പുത്തൻ വേലിക്കര സ്വാഗതവും, ചെയർമാൻ  ഫ്രാൻസിസ്  കൈതാരത്ത് അധ്യക്ഷനുമായിരുന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുകൂടിയായ സോമൻ ബേബി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

മനാമ, ബുക്‌വാര, മുഹറഖ് എന്നീ സെന്ററുകൾക്ക് പുറമെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാലാമത് സെന്റർ ഈസ്റ്റ് റിഫയിൽ ആരംഭിച്ചിട്ടുള്ളതെന്നും പുതിയ സെന്ററിൽ കൾച്ചറൽ ഹാൾ കൂടിയുള്ള സൗകര്യം ഉണ്ടെന്ന് ചെയർമാൻ വ്യക്തമാക്കി. റിഫ ഭാഗങ്ങളിൽ താസിക്കുന്നവർക്ക് പരിപാടികൾ നടത്തുവാൻ അനുയോജ്യമായ സ്ഥല സൗകര്യം ഹാളിൽ ഉണ്ട്.

ഐമാക് പരിശീലനം നൽകുന്ന എല്ലാ കോഴ്‌സുകളും പുതിയ സെന്ററിൽ ഉണ്ടായിരിക്കും. പരിചയ സമ്പന്നരും  യോഗ്യരുമായ  പ്രൊഫഷണൽ അധ്യാപകരാണ്  ക്‌ളാസുകൾക്കു  നേതൃത്തം  നൽകുന്നതെന്നും പുതിയ ക്‌ളാസുകളിലേക്ക്  ചേരുവനായി  നിരവധി കുട്ടികൾ എത്തി എന്നും  അദ്ദേഹം  വ്യക്തതമാക്കി.

ഇന്ത്യൻ സ്കൂളിൽ തരംഗ് യൂത്ത് ഫെസ്റ്റിവലിൽ IMAC -ലെ നിരവധി കുട്ടികൾ സമ്മാനം നേടിയതായി ചെയർമാൻ അറിയിച്ചു. ഈ കലാ കേന്ദ്രത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ ഫ്ലവേഴ്സ് T V ചാനലിൽ അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി നക്ഷത്രരാജ് സിനിമാറ്റിക് ഡാൻസും, പ്രാർഥന രാജ് ഭരതനാട്യവും, അധ്യാപിക അജന്ത രാജു പാട്ടും പാടി. ഫ്ലവേർസ് ചാനൽ ഫെയിo രാജേഷ് മിമിക്രിയും അവതരിപ്പിച്ചു. എമി ബിജു പരിപാടികൾ നിയന്ത്രിച്ചു. വിദ്യാരംഭ ദിനത്തിൽ എല്ലാ സെന്ററുകളിലും രാവിലെയും വൈകിട്ടും കുട്ടികൾക്ക് അഡ്മിഷൻ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
ഈസ്റ്റ് റിഫ – 33015449
മനാമ – 38096845
മുഹറഖ് – 38852397
ബുക്‌വാര – 38094806 എന്നി നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!